2025 May 25
Sunday
- Advertisement - ads
കോഴിക്കോട് പയ്യോളിയിൽ ട്രെയിൻ ഇടിച്ച് അപകടം

കോഴിക്കോട് പയ്യോളിയിൽ ട്രെയിൻ ഇടിച്ച് അപകടം

  • റാഫി തിരൂർ
  • 25-04-2024

പയ്യോളിയിൽ ട്രെയിൻ ഇടിച്ച് അപകടമരണം സേവനവുമായി TDRF വളണ്ടിയർമാർ സജീവമായി.

 

പയ്യോളി റെയിൽവേ പ്ലാറ്റ്ഫോമിൽ ട്രെയിൻ ഇടിച്ച് ഒരാൾ മരണപ്പെട്ടു. 

പുറക്കാട് കോടല്ലൂർ രവീന്ദ്രനാണ് അപകടത്തിൽപ്പെട്ടത്.

.രാവിലെ 5 30ന്റെ മലബാർ എക്സ്പ്രസ് ട്രെയിനിന്നു മുന്നിലാണ് അപകടം സംഭവിച്ചത്.

 

മലബാർ എക്സ്പ്രസ്സിലെ ലോക്കോ പൈലറ്റ് സ്റ്റേഷനിലേക്ക് വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ റെയിൽവേ അധികൃതരാണ് ആദ്യമായി സ്ഥലത്തെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ മരിച്ചുകിടക്കുന്ന അവസ്ഥയിലാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്.

 ട്രെയിനിടിച്ച് ചിതറിത്തെറിച്ച അവസ്ഥയിലാണ് മൃതദേഹം ഉള്ളത്. ഉടൻതന്നെ പയ്യോളി പോലീസും റെയിൽവേ അധികൃതരും താലൂക്ക് ദുരന്തനിവാരണ സേന സന്നദ്ധ വളണ്ടിയർമാരും സ്ഥലത്തെത്തി മൃതദേഹം ട്രാക്കിൽ നിന്ന് മാറ്റി .ടി ഡി.ആർ.എഫ് പയ്യോളി ഏരിയ കോഡിനേറ്റർ മാരായ നിമിഷ കെ ഹർഷാദ് പയ്യോളി , എന്നിവരുടെ നേതൃത്വത്തിൽ സിപി സിദ്ദീഖ് , സമദ് പി ,തുടങ്ങിയവരും സേവനത്തിന് നേതൃത്വം നൽകി.

 

 .

- Advertisement - ads