2025 May 25
Sunday
- Advertisement - ads
. തിരൂരിലെ മാലിന്യ കൂമ്പാരത്തിന് തീപിടിച്ചു

. തിരൂരിലെ മാലിന്യ കൂമ്പാരത്തിന് തീപിടിച്ചു

  • റാഫി തിരൂർ
  • 24-03-2024

തിരൂർ നഗരസഭയിലെ പോലീസ് ലൈൻ പൊറ്റിലത്തറയിലുള്ള മാലിന്യസംസ്കരണ പ്ലാന്റിൽ ഉള്ള മാലിന്യകൂട്ടത്തിന് തീ പിടിച്ചു. ഉച്ചയ്ക്ക് 2:30 ആണ് ഈ ആളിപ്പടർന്നത്. തിരൂരിൽ നിന്നുള്ള ഫയർഫോഴ്സ് കൾ എത്തി തി അണയ്ക്കുവാൻ ശ്രമിച്ചെങ്കിലും തീ നിയന്ത്രണവിധേയമായില്ല മലപ്പുറത്ത് നിന്നുള്ള 3 യൂണിറ്റ് ഫയർഫോഴ്സ് വന്ന് തീ അണക്കുവാനുള്ള ശ്രമം നടന്നുകൊണ്ടിരിക്കുകയാണ്. സ്ഥലത്ത് മുനിസിപ്പൽ സെക്രട്ടറി ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഫാത്തിമത്ത് സജിന പ്രതിപക്ഷ നേതാവ് അഡ്വക്കേറ്റ് ഗിരീഷ് തുടങ്ങി മുനിസിപ്പൽ ഉദ്യോഗസ്ഥരും കൗൺസിലർമാരും ഉണ്ട്. തീ ഉണ്ടാകുവാനുള്ള സാഹചര്യം എന്താണെന്ന് വ്യക്തമല്ല സ്ഥലത്ത് സിസിടിവി ക്യാമറ പരിശോധിക്കേണ്ടതുണ്ട് 

- Advertisement - ads