തിരൂർ: രണ്ടു ദിവസങ്ങളിലായി നടക്കുന്ന ദേശീയ സെമിനാറിൽ സിപിഐഎം ദേശീയ സംസ്ഥാന നേതാക്കൾ പങ്കെടുക്കും. കാലിക പ്രസക്തമായ വിഷയങ്ങളിൽ സെമിനാർ നടക്കും. സെമിനാറിൻ്റെ ഭാഗമായി തവനൂർ എരിയയിലെ ബ്രാഞ്ചുകളിൽ സ്മൃതി സദസ്സുകളും ജില്ലയിലെ
16 കേന്ദ്രങ്ങളിൽ
ഇഎം എസ് അനുസ്മരണ കൂട്ടായ്മകളും നടത്തും. മെയ് 31, ജൂൺ 1 ദിവസങ്ങളിൽ ഗൃഹസന്ദർശനം നടത്തും
കാരത്തൂർ ഖത്തർ ഓഡിറ്റോറിയം പരിസരത്ത് നടന്ന സ്വാഗത സംഘം രൂപീകരണ യോഗം മുതിർന്ന സി പി ഐ എം നേതാവ് പാലൊളി മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം
കൂട്ടായി ബഷീർ അധ്യക്ഷനായി. സി പി ഐ എം സംസ്ഥാന കമ്മിറ്റി അംഗം
ഇ എൻ മോഹൻദാസ്, ജില്ല സെക്രട്ടറി
വി പി അനിൽ, ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഇ ജയൻ, ജില്ലാ കമ്മിറ്റി അംഗം ഇ അഫ്സൽ എന്നിവർ സംസാരിച്ചു. ജില്ലാ കമ്മിറ്റി അംഗങ്ങളായ അഡ്വ പി ഹംസ കുട്ടി, അഡ്വ.
ഗഫൂർ പി ലില്ലീസ്, കെ പി ശങ്കരൻ, എരിയാ സെക്രട്ടറി
ടി ഷാജി, തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസി ഡൻ്റ് അഡ്വ. യു സൈനുദീൻ, പഞ്ചായത്ത് പ്രസിഡന്റ മാരായ
വി ശാലിനി,
പി പുഷ്പ,
സി ഒ ശ്രീനിവാസൻ,
നൗഷാദ് നെല്ലാഞ്ചേരി, കൂട്ടായി ഖാളി അൻവർ മഖ്ദൂമി എന്നിവർ പങ്കെടുത്തു.കെ വി സുധാകരൻ സ്വാഗതവും സി കെ ഷൈജു തിരുന്നാവായ നന്ദിയും പറഞ്ഞു. ഭാരവാഹികൾ :
പാലൊളി മുഹമ്മദ് കുട്ടി, മന്ത്രി വി അബ്ദുറഹിമാൻ, പി കെ സൈനബ, പി നന്ദകുമാർ എം എൻ എ , ഡോ അനിൽ വള്ളത്തോൾ, വിവി ഗോപിനാഥ് ( രക്ഷാധികാരികൾ)
കെടി ജലീൽ എം എൽ എ (ചെയർമാൻ), കൂട്ടായി ബഷീർ (ജനറൽ കൺവീനർ), കെ വി സുധാകരൻ (ട്രഷറർ)