അധ്വാനിക്കുന്ന തൊഴിലാളികളെ വിസ്മരിച്ചു ഇന്ത്യയിലെ വൻകിട കോപ്പറേറ്റുകളെ പാട്ട്ണർമാരാണെന്ന് കൊട്ടിഘോഷിക്കുന്ന സ്ഥിതിവിശേഷമാണ് കേരളത്തിന്റെ ഇടതുഭക്ഷത്തോഴി ലാളി പ്രസ്ഥാനങ്ങളിൽ ദർശിക്കാൻ കഴിഞ്ഞതെന്ന് STU സംസ്ഥാന സെക്രട്ടറി ആതവനാട് മുഹമ്മദ് കുട്ടി പ്രസ്താവിച്ചു കയ്യൂരിന്റെയും കരുവള്ളൂരിന്റെയും രക്തസാക്ഷികളെ സിപിഎം മറന്നെന്നു തുടർന്ന് അദ്ദേഹം പറഞ്ഞു എസ് ടി യു 68 സ്ഥാപക ദിനത്തിന്റെ പരിപാടികൾ ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രസംഗിക്കുകയായിരുന്നു കാട്ടിലങ്ങാടി അങ്ങാടിയിൽ
STU(സ്വതന്ത്ര തൊഴിലാളി യൂണിയൻ ) 68 ആം സ്‌ഥാപക ദിനം ആതവനാട് കാട്ടിലങ്ങാടിയിൽ പതാക ഉയർത്തി ആചരിച്ചു.STU സംസ്‌ഥാന സെക്രട്ടറി ആതവനാട് മുഹമ്മദ് കുട്ടി പതാക ഉയർത്തി ഉത്ഘാടനം നിർവ്വഹിച്ചു.ഉമ്മർ മണ്ണെക്കര സ്വാഗതം പറഞ്ഞ ചടങ്ങിൽ,PT. കമ്മു ഹാജി അധ്യക്ഷം വഹിച്ചു. നെല്ലിക്കൽ അലിക്കുട്ടി,കുഞ്ഞിമോൻ, നെല്ലിക്കൽ ഹസ്സൻ, കളത്തിൽ തൊടി ഇബ്രാഹിം (പീച്ചു ), KM. മമ്മിണിക്കുട്ടി മാഷ്, Kv. മാക്കു, pk. മരക്കാർ ഹാജി, KM. സിദ്ദിഖ് എന്നിവർ സന്നിഹിതരായിരുന്നു. യൂത്ത് ലീഗ് പ്രസിഡന്റ് ജാഫർ ആതവനാട് നന്ദി രേഖപ്പെടുത്തി.