2025 May 25
Sunday
- Advertisement - ads
പത്മശ്രീ കെ വി റാബിയ അന്തരിച്ചു

പത്മശ്രീ കെ വി റാബിയ അന്തരിച്ചു

  • റാഫി തിരൂർ
  • 04-05-2025

*തിരൂരങ്ങാടി:* പ്രശസ്ത സാക്ഷരതാ പ്രവര്‍ത്തക പത്മശ്രീ കെവി റാബിയ (59) നിര്യാതയായി. മലപ്പുറം ജില്ലയിലെ തിരൂരങ്ങാടിക്കടുത്തുള്ള വെള്ളിലക്കട് സ്വദേശിനിയാണ് കെ.വി റാബിയ എന്ന കറിവേപ്പില്‍ റാബിയ. 1966ല്‍ തിരൂരങ്ങാടിയില്‍ ആണ് ജനനം. അംഗവൈകല്യത്തിന്റെ പരിമിതികളെ മറികടന്ന് 1990ല്‍ കേരള സാക്ഷരതാ മിഷന്റെ പ്രവര്‍ത്തനരംഗത്ത് മികച്ച പങ്കുവഹിച്ചതിലൂടെയാണ് പൊതുരംഗത്ത് ശ്രദ്ധിക്കപ്പെട്ടത്. കോളേജ് വിദ്യാഭ്യാസ കാലത്ത് പോളിയോ പിടിപെട്ടാണ് കാലുകള്‍ക്ക് ചലനശേഷി നഷ്ടമായത്. അംഗവൈകല്യമുള്ള വിദ്യാര്‍ത്ഥികള്‍ക്കായി വിദ്യാഭ്യാസ സ്ഥാപനം നടത്തുന്നുണ്ട്. റാബിയയുടെ ആത്മകഥയാണ് ‘സ്വപ്നങ്ങള്‍ക്ക് ചിറകുകളുണ്ട്’ എന്ന കൃതി.

 

സാമൂഹ്യസേവനം പരിഗണിച്ച് 2022ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു.

 

1993ല്‍ നാഷണല്‍ യൂത്ത് അവാര്‍ഡ്, സംസ്ഥാന സാക്ഷരതാ മിഷന്‍ അവാര്‍ഡ്, യു.എന്‍ ഇന്റര്‍നാഷണല്‍ അവാര്‍ഡ് , മുരിമഠത്തല് ബാവ അവാര്‍ഡ്, സീതി സാഹിബ് സ്മാരക അവാര്‍ഡ്(2010), കണ്ണകി സ്ത്രീ ശക്തി പുരസ്‌കാരം (1999), 2014ല്‍ സംസ്ഥാന സര്‍ക്കാറിന്റെ ‘വനിതാരത്‌നം’ അവാര്‍ഡ് തുടങ്ങഇയ ബഹുമതികളും റാബിയയെ തേടിയെത്തി.

- Advertisement - ads