മലപ്പുറം: തിരൂർ ഗൾഫ് മാർക്കറ്റിൽ അഗ്നിബാധ.
തിരൂരിലെ ബസ് സ്റ്റാൻഡിൽ ഗൾഫ് മാർക്കറ്റിനോട് ചേർന്ന് രാജാറാം ഫാൻസി സ്റ്റോറിനുള്ളിലാണ് അഗ്നിബാധ കണ്ടെത്തിയത്.
ബസ്റ്റാൻഡ് പരിസരവും കടകളും പുകമറയാൽ ഒന്നും തിരിച്ചറിയാത്ത വിധം മൂടപ്പെട്ട കിടക്കുന്ന അവസ്ഥയിലായിരുന്നു. ഫയർഫോഴ്സ് എത്തി തീ അണച്ചു.
രണ്ട് കടകൾ പൂർണ്ണമായും അഞ്ചുകടകൾ ഭാഗികമായും തീപിടിച്ചു എന്നറിയാൻ കഴിയുന്നു.
തിരൂർ, പൊന്നാനി, താനൂർ എന്നിവിടങ്ങളിൽ നിന്നായി 3 യൂണിറ്റ് ഫയർ ഫോഴ്സ് എത്തിയാണ് തീ അണച്ചത്