മൗലികാവകാശങ്ങളും പൗര സ്വാതന്ത്ര്യവും മതസ്വാതന്ത്ര്യവും ദൈനം ദിനം പരിമിതപ്പെട്ടുകൊണ്ടിരിക്കുന്ന ഇന്ത്യയിൽ എല്ലാവിഭാഗം വിശ്വാസികളും ഒന്നുചേരണം അവർ കലഹിക്കാതെ ഒരുമിച്ചു പൊരുതണം ദൈവത്തിന്റെ ഏകത്വവും മനുഷ്യരുടെ സമത്വവും ഇസ്ലാമിന്റെ കാതലാണ് പൂർവ്വ മതങ്ങളുടെയും അന്തസത്ത അതുതന്നെയാണ്. ജനാധിപത്യം ഭൂരിപക്ഷാധിപത്യമായും രാഷ്ട്രീയ ഭൂരിപക്ഷം വർഗ്ഗീയ ഭൂരിപക്ഷമായും മാറിക്കഴിഞ്ഞു. ഇന്ത്യൻ ജനതയിൽ മഹാഭൂ രിപക്ഷവും മതസൗഹാർദ്ദം കാംക്ഷിക്കുന്നവരാണ്. ഭിന്നിപ്പിക്കുന്നവരെ രാജ്യം വെറുക്കുന്നു.
ഇസ്ലാം മതവിശ്വാസികൾ ഇതര മതസ്ഥരോടു ചേർന്നു സത്യത്തിനും നീതിക്കും വേണ്ടി പ്രവർത്തിക്കണം. മുസ്ലിം ലീഗ് സെക്രട്ടറിയേറ്റ് അംഗം മുൻ എംഎൽഎയും സാഹിത്യകാരനും സാംസ്കാരിക നായകനുമായ അഡ്വ. കെ . എൻ.എ ഖാദർ സാഹിബ് പ്രസ്താവിച്ചു. ആട്ടീരി ചാലുകുന്നൻ നഗർ പുതുതായി നിർമ്മിക്കുന്ന സലഫി മസ്ജിദിന്റെ ശിലസ്ഥാപനത്തോടനുബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു കാദർ സാഹിബ്.
ചടങ്ങിൽ കോട്ടക്കൽ ഇസ്ലാഹി കോംപ്ലക്സ് പ്രസിഡണ്ട് പാറോളി മൂസക്കുട്ടി ഹാജി അധ്യക്ഷത വഹിച്ചു. കെ എൻ എം സംസ്ഥാന പ്രസിഡണ്ട് ടിപി അബ്ദുല്ല കോയ മദനി , എൻ വി ഹാഷിം ഹാജി , സബാഹ് വേങ്ങര, കെ വി അബ്ദുൽ ഹമീദ് മാസ്റ്റർ, സിപി മുഹമ്മദ് കുട്ടി അൻസാരി, അനസ് സലാഹി കോയിച്ചന, നരിമടക്കൽ മുഹമ്മദ് ഹാജി, ചാലുകുന്നൻ അലവിക്കുട്ടി, പാറോളി മൊയ്തീൻ ഹാജി, വടക്കേതിൽ മൊയ്തീൻ ഹാജി, ടി ഇസ്മായിൽ മാസ്റ്റർ, അസീസ് പഞ്ചിളി, തുടങ്ങിയവർ സംസാരിച്ചു