2025 May 25
Sunday
- Advertisement - ads
15 കാരനെ യുവതി ലൈംഗികമായി പീഡിപ്പിച്ചു. ഭർത്താവിന്റെ ഒത്താശയോടെ വീഡിയോ പകർത്തി,യുവതി പോക്സോ കേസിൽ അറസ്റ്റിൽ, ഭർത്താവ് ഒളിവിൽ

15 കാരനെ യുവതി ലൈംഗികമായി പീഡിപ്പിച്ചു. ഭർത്താവിന്റെ ഒത്താശയോടെ വീഡിയോ പകർത്തി,യുവതി പോക്സോ കേസിൽ അറസ്റ്റിൽ, ഭർത്താവ് ഒളിവിൽ

  • സ്വന്തം ലേഖകൻ
  • 22-04-2025

തിരൂർ ബിപി അങ്ങാടി കായല്‍മഠത്തില്‍ സാബിക്കിന്റെ ഭാര്യ പാലക്കാട് കല്ലടിക്കോട് വാക്കോട് കോളനിയിലെ സത്യഭാമ (30)യെയാണ് തിരൂർ പൊലീസ് പോക്സോ കേസില്‍ അറസ്റ്റുചെയ്തത്.

 

2021ല്‍ പത്താംക്ലാസില്‍ പഠിക്കുമ്ബോള്‍ വിദ്യാർഥിയെ മയക്കുമരുന്ന് നല്‍കി യുവതി പീഡിപ്പിക്കുകയും ഭർത്താവ് സാബിക്ക് ഒത്താശ നല്‍കുകയുമായിരുന്നുവെന്നാണ് പരാതി. വിദ്യാർഥിയെ മയക്കുമരുന്ന് വില്‍പ്പനക്ക് പ്രേരിപ്പിച്ചതായും പരാതിയുണ്ട്.

 

ദമ്പതികളുടെ ഇംഗിതത്തിന് വിധേയമാക്കിയത് മൊബൈല്‍ ഫോണില്‍ വിദ്യാർഥിയുടെ അശ്ലീല ചിത്രങ്ങളെടുത്ത് ഭീഷണിപ്പെടുത്തിയാണ് . കുട്ടിയുടെ സ്വഭാവത്തിൽ മാറ്റങ്ങള്‍ കണ്ട വീട്ടുകാർ അന്വേഷിച്ചപ്പോഴാണ് വിവരം പുറത്തായത്‌.

 

തുടർന്ന്‌ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍ പുകയായിരുന്നു. സത്യഭാമയെ തിരൂർ കോടതി റിമാൻഡ്‌ ചെയ്തു.

- Advertisement - ads