മലപ്പുറം: കഴിഞ്ഞദിവസം കോട്ടക്കൽ എടരിക്കോട് ആറുവരിപ്പാതയിലെ മമ്മാലിപ്പടിയിൽ ടൂറിസ്റ്റ് ബസ്സും സ്കൂട്ടറും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു ചികിത്സയിൽ ഉണ്ടായിരുന്ന സ്കൂട്ടർ യാത്രക്കാരിയാണ് മരണപ്പെട്ടത്.
വാളക്കുളം പള്ളേരി മൻസൂറിന്റെ ഭാര്യ മുബഷിറയാണ് (26) മരണപ്പെട്ടത്.
കാലിനും തലക്കും പരിക്കേറ്റ് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരിക്കെ വ്യാഴാഴ്ച രാത്രി 9.20 ഓടെ ആണ് മുബഷിറ മരണപ്പെട്ടത് .