തൃശ്ശൂർ:പുതിയ അഞ്ച് നില താലൂക്ക് ആശുപത്രി പ്രവർത്തനം സജ്ജമാക്കി പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കാൻ ആരോഗ്യവകുപ്പിന് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നിലനിൽക്കുന്നതിനിടയിൽ ഒരു കോടി രൂപ ഈ ആവശ്യത്തിനായി അനുവദിച്ചതായി സർക്കാർ കോടതിയെ അറിയിച്ചു.
2021ൽ പുതിയ അഞ്ചുനില കെട്ടിടം പൂർത്തിയായി എങ്കിലും ചികിത്സ തുടങ്ങാത്തതിനെ തുടർന്ന് ഹർജി ഫയൽ ചെയ്യപ്പെട്ടത്. റോട്ടറി ക്ലബ്ബ് നൽകിയ 19 ബെഡുകൾ ഉള്ള ഡയാലിസിസ് യൂണിറ്റിന്റെ പ്രവർത്തനം തുടങ്ങാൻ അടിയന്തര നടപടി സ്വീകരിച്ചു വരുന്നതായും സർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്. എന്നാൽ പുതിയ അഞ്ചു നില കെട്ടിടത്തിലെ രണ്ട് നിലക്ക് മാത്രമേ മുൻസിപ്പാലിറ്റി നമ്പർ നൽകിയിട്ടുള്ളൂ എന്നാണ് കോടതിയിൽ നൽകിയ രേഖയിൽ ഉള്ളത്. ആരോഗ്യവകുപ്പ് ഡയറക്ടറോട് വിശദമായി മറുപടി നൽകാൻ കോടതി ഉത്തരവ് നൽകി.
ഇ കെ സോമൻ മാസ്റ്റർ, കെ ടി സുബ്രഹ്മണ്യൻ എന്നിവർ നൽകിയ ഹർജിയിൽ അഡ്വ. ഷാനവാസ് കാട്ടകത്ത് ഹാജരായി