വനിത ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി വനിതകൾക്ക് മാത്രമായി ഹജ്ജ് പഠന ക്ലാസ് സംഘടിപ്പിക്കുന്നു.
ഏപ്രിൽ 16 ബുധനാഴ്ച രാവിലെ 9 മണിക്ക് ആരംഭിക്കുന്ന പഠന ക്ലാസ് ഉച്ചയ്ക്ക് ഒരു മണിയോടുകൂടി സമാപിക്കും.
മലപ്പുറം കുന്നുമ്മലിലുള്ള വാരിയം കുന്നത്ത് ടൗൺഹാളിൽ വച്ച് നടക്കുന്ന ഹജ്ജ് പഠന ക്ലാസിൽ അൽഷിഫ ഹോസ്പിറ്റലിലെ ഡോ. ആമിന നൗഷാദ് ക്ലാസ് എടുക്കുമെന്ന് വനിത ലീഗ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി സെക്കീന പുൽപ്പാടൻ അറിയിച്ചു,