മലപ്പുറം. ഗൾഫ് എയർ വിമാനം ജിദ്ദ. കാലിക്കറ്റ്. സർവീസ് നിർത്തലാക്കാനുള്ള തീരുമാനം പിൻവലിക്കണം എന്നാവശ്യപ്പെട്ട് ജിദ്ദ മലപ്പുറം ജില്ലാ കെഎംസിസി കമ്മിറ്റി മലപ്പുറം ലോകസഭ അംഗം. ബഹു ഇ ടി മുഹമ്മദ് ബഷീർ സാഹിബിന് നിവേദനം നൽകി.
സാധാരണക്കാരായ. പ്രവാസികൾ സഞ്ചരിക്കുന്ന വളരെ പ്രവാസികൾക്ക് ഗുണകരം ആയട്ടുള്ള സർവീസ് നടത്തുന്ന കമ്പനിയാണ് ഗൾഫ് എയർ. മെച്ചപ്പെട്ട സർവീസുകൊണ്ടും ടിക്കറ്റ് ചാർജിലെ ഇളവ് കൊണ്ടും സാധാരണക്കാരായ പ്രവാസികൾ ആശ്രയിക്കുന്ന കമ്പനിയാണ് ഗൾഫ് എയർ ഇത് നിർത്തലാക്കുന്ന തോടുകൂടി. ടിക്കറ്റ് നിരക്ക് വൻതോതിൽ വർദ്ധിക്കുകയും. പ്രവാസികളുടെ യാത്രാ പ്രശ്നം ഗുരുതരം ആകുകയും ചെയ്യും. ഈ അവസ്ഥക്ക് അടിയന്തര പരിഹാരം കാണണമെന്ന് കെഎംസിസി ആവശ്യപ്പെട്ടു.
ഇത് സംബന്ധിച്ച്. കേന്ദ്രസർക്കാരിൻറെ ശ്രദ്ധയിൽ വിഷയം കൊണ്ടുവരുന്നതിന് പാർലമെൻൽ അവതരിപ്പിക്കുമെന്നും
വകുപ്പ് മന്ത്രിയുമായി ചർച്ച നടത്തുമെന്നും ഇടി മുഹമ്മദ് ബഷീർ സാഹിബ് എംപി കെഎംസിസി നേതാക്കൾക്ക് ഉറപ്പു നൽകി ജില്ല കെഎംസിസി പ്രസിഡന്റ് ഇസ്മായിൽ മുണ്ടുപറമ്പ്, ജില്ല ഭാരവാഹി ശിഹാബ് സി ടി, ജിദ്ദ സെൻട്രൽ കമ്മിറ്റി ചെയർമാൻ ഇസ്മായിൽ മുണ്ടക്കുളം, മുസ്ലിം യുത്ത് ലീഗ് ദേശീയ സെക്രട്ടറി സി കെ ശാക്കിർ, കൊണ്ടോട്ടി മണ്ഡലം കെഎംസിസി ജനറൽ സെക്രട്ടറി അൻവർ വെട്ടുപ്പാറ, എസ് ടി യു മലപ്പുറം ജില്ല വൈസ് പ്രസിഡന്റ് അസീസ് പഞ്ചിളി എന്നിവർ സംബന്ധിച്ചു