2025 May 25
Sunday
- Advertisement - ads
മലപ്പുറം പെരിന്തൽമണ്ണ താഴെക്കോട്  വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷം; മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് കുത്തേറ്റു

മലപ്പുറം പെരിന്തൽമണ്ണ താഴെക്കോട് വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷം; മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് കുത്തേറ്റു

  • സ്വന്തം ലേഖകൻ
  • 21-03-2025

മലപ്പുറം : പെരിന്തല്‍മണ്ണ താഴെക്കോട് പി ടി എം ഹയർ സെക്കൻഡറി സ്കൂളില്‍ വിദ്യാർത്ഥി സംഘർഷം. മൂന്ന് വിദ്യാർത്ഥികള്‍ക്ക് കുത്തേറ്റു.പത്താം ക്ലാസ് വിദ്യാർത്ഥികള്‍ക്കിടയിലാണ് സംഘർഷം ഉണ്ടായത്.

 

പരിക്കേറ്റ വിദ്യാർത്ഥികളെ മഞ്ചേരി മെഡിക്കല്‍ കോളേജിലും പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു. സ്കൂളിലെ ഇംഗ്ലീഷ് മലയാളം മീഡിയം വിദ്യാർത്ഥികള്‍ക്കിടയില്‍ നേരത്തെ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. ഇതില്‍ നടപടി നേരിട്ട വിദ്യാർത്ഥി ഇന്ന് പരീക്ഷയെഴുതാൻ സ്കൂളില്‍ എത്തിയപ്പോഴാണ് സംഘർഷം ഉണ്ടായത്. നടപടി നേരിട്ട വിദ്യാർത്ഥിയാണ് മൂന്ന് പേരെ കുത്തി പരിക്കേല്‍പ്പിച്ചത്.

- Advertisement - ads