2025 May 25
Sunday
- Advertisement - ads
മലപ്പുറത്ത് നിക്കാഹ് കഴിഞ്ഞ് മൂന്നാം നാള്‍  18കാരി ജീവനൊടുക്കി; 19കാരനായ ആണ്‍സുഹൃത്തും ആത്മഹത്യക്ക് ശ്രമിച്ചു

മലപ്പുറത്ത് നിക്കാഹ് കഴിഞ്ഞ് മൂന്നാം നാള്‍ 18കാരി ജീവനൊടുക്കി; 19കാരനായ ആണ്‍സുഹൃത്തും ആത്മഹത്യക്ക് ശ്രമിച്ചു

  • സ്വന്തം ലേഖകൻ
  • 04-02-2025

മലപ്പുറം: ആമയൂരിലാണ് വിദ്യാർഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. ആമയൂർ സ്വദേശിയായ ഷൈമ സിനിവർ (18) ആണ് മരിച്ചത്.

 

മൃതദേഹം കണ്ടെത്തിയത് മൂന്നാം തിയതി (ഇന്നലെ)വൈകിട്ട് 5.30 ഓടെയാണ്. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഷൈമയുടെ നിക്കാഹ് നടന്നത്. ഇതിന് പിന്നാലെയാണ് ഇന്നലെ ഷൈമയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പെണ്‍കുട്ടിക്ക് വിവാഹത്തില്‍ താത്പര്യമില്ലായിരുന്നെന്നാണ് പൊലീസ് പറയുന്നത്.

 

പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്തായ 19കാരനെ കൈ ഞരമ്ബ് മുറിച്ച്‌ ആത്മഹത്യക്ക് ശ്രമിച്ച നിലയില്‍ കണ്ടെത്തിയതിന് പിന്നാലെ ആശുപത്രിയിലേക്ക് മാറ്റി. ഇയാള്‍ അപകടനില തരണം ചെയ്തിട്ടുണ്ട്. ആണ്‍സുഹൃത്തായ 19കാരനെ വിവാഹം കഴിക്കാനായിരുന്നു പെണ്‍കുട്ടിക്ക് ആഗ്രഹമെന്നാണ് പൊലീസ് പറയുന്നത്. താത്പര്യമില്ലാത്ത വിവാഹം നടന്നതിൻ്റെ മനോവിഷമത്തിലായിരുന്നു പെണ്‍കുട്ടിയെന്നും ഇതേത്തുടർന്ന് ജീവനൊടുക്കിയതെന്നുമാണ് പ്രാഥമിക നിഗമനമെന്നും പൊലീസ് പറയുന്നു.

 

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്ബര്‍: Toll free helpline number: 1056, 0471-2552056)

- Advertisement - ads