2025 May 25
Sunday
- Advertisement - ads
എസ് വൈ എസ് വർക്കല സോൺ കമ്മിറ്റി പുനഃസംഘടിപ്പിച്ചു

എസ് വൈ എസ് വർക്കല സോൺ കമ്മിറ്റി പുനഃസംഘടിപ്പിച്ചു

  • സ്വന്തം ലേഖകൻ
  • 01-02-2025

വർക്കല: സമസ്ത കേരള സുന്നീ യുവജന സംഘം (എസ്.വൈ.എസ്) സംസ്ഥാന വ്യാപകമായി നടന്ന് വന്ന മെമ്പർഷിപ്പ് കാമ്പയിൻ വർക്കല സോൺതല സമാപനം കല്ലമ്പലം രാജകുമാരി കോൺഫ്രൻസ് ഹാളിൽ നടന്ന കൗൺസിലോടെ അവസാനിച്ചു. അനീസ് സഖാഫിയുടെ അധ്യക്ഷതയിൽ എസ്.ജെ.എം ജില്ലാ പ്രസിഡൻ്റ് സാബിർ സൈനി ഉദ്ഘാടനം ചെയ്തു. ജില്ലാ ഓർഗനൈസിംഗ് പ്രസിഡൻറ് ഷാഹുൽ ഹമീദ് സഖാഫി വിഷയാവതരണം നടത്തി.

 

വർക്കല,നാവായിക്കുളം,എഴിപ്പുറം എന്നീ മൂന്ന് സർക്കിളുകളുടെ കീഴിലെ മുഴുവൻ യൂണിറ്റുകളിലും കൗൺസിലുകൾ നടത്തി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

 

സോൺ ഭാരവാഹികളായി നൗഫൽ മദനി നാവായിക്കുളം (പ്രസിഡൻറ്) എസ് സിയാദ് വെളളൂർക്കോണം (ജനറൽ സെക്രട്ടറി) ഹസൻ സഅദി അക്കരവിള (ഫിനാൻസ് സെക്രട്ടറി) അഹമദ് ബാഖവി വെട്ടൂർ (ഓർഗനൈസിംഗ്) അർഷദ് സഅദി ചിലക്കൂർ ( ദഅവ) ഹാരിസ് മഹ്ളരി എഴിപ്പുറം (സാന്ത്വനം) നസീമുദ്ദീൻ ഫാളിലി കല്ലമ്പലം (സാമൂഹികം) യാസർ.എ പലവക്കോട് (സാംസ്കാരികം) എന്നിവരെ തെരഞ്ഞെടുത്തു

- Advertisement - ads