2025 May 25
Sunday
- Advertisement - ads
നമസ്കാരം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴി ബൈക്ക് അപകടം. വൈറ്റ് ഗാർഡ് അംഗത്തിന് ദാരുണാന്ത്യം

നമസ്കാരം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴി ബൈക്ക് അപകടം. വൈറ്റ് ഗാർഡ് അംഗത്തിന് ദാരുണാന്ത്യം

  • റാഫി തിരൂർ
  • 05-10-2024

പുറത്തൂർ: പടിഞ്ഞാറേക്കര ആനപ്പടിയിൽ മഗ്‌രിബ് നമസ്കാരം കഴിഞ്ഞ് സ്കൂട്ടറിൽ വീട്ടിലേക്ക് പോകും വഴി മറ്റൊരു മോട്ടോർസൈക്കിൾ വന്നിടിച്ച് പണ്ടാഴി ആനപ്പടി സ്വദേശി കുപ്പന്റെ പുരക്കൽ ഹനീഫ (47) മരണപ്പെട്ടു.മത്സ്യവിൽപ്പന തൊഴിലാളിയാണ്

 

സജീവ മുസ്ലിം ലീഗ് പ്രവർത്തകനും വൈറ്റ് ഗാർഡ് അംഗവുമായ ഹനീഫ നാല് പെൺകുട്ടികളുടെ പിതാവുമാണ്.

മൃതദേഹം തിരൂർ ജില്ലാ ആശുപത്രി മോർച്ചറി യിലുള്ള മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം നാളെ 11 മണിയോട് കൂടി (ഏകദേശ സമയം) കാട്ടിലപ്പള്ളി ജുമുഅ മസ്ജിദിൽ ഖബറടക്കും.

- Advertisement - ads