2025 May 25
Sunday
- Advertisement - ads
നടൻ വിനായകനെ പോലീസ് അറസ്റ്റ് ചെയ്തു.

നടൻ വിനായകനെ പോലീസ് അറസ്റ്റ് ചെയ്തു.

  • സ്വന്തം ലേഖകൻ
  • 08-09-2024

വിമാനത്താവളത്തില്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥരുമായി വാക്കുതര്‍ക്കവും കയ്യേറ്റവും, നടന്‍ വിനായകനെ പൊലീസ് കസ്റ്റഡിയിലെടുത്തു

 

ഹൈദരാബാദ്: വിമാനത്താവളത്തില്‍ വച്ച് സിഐഎസ്എഫ് ഉദ്യോഗസ്ഥരുമായുണ്ടായ വാക്കുതര്‍ക്കത്തെയും കയ്യേറ്റത്തെയും തുടരന്നാണ് നടന്‍ വിനായകനെ പൊലീസ് കസ്റ്റഡിയിലെടുത്തത് .ഹൈദരാബാദ് പൊലീസാണ് നടനെ കസ്റ്റഡിയിലെടുത്തിട്ടുള്ളത്,

 

കൊച്ചിയില്‍ നിന്നും ഗോവയിലേക്കുള്ള യാത്രയിലായിരുന്നു സംഭവം ഉണ്ടായത്. കൊച്ചിയില്‍ നിന്നും വിനായകന്‍ പോയത് ഇൻഡിഗോ വീമാനത്തിലാണ്,ഗോവയില്‍ നിന്നുള്ള കണക്ടിങ് ഫ്‌ലൈറ്റ് ഹൈദരാബാദില്‍ നിന്നായതിനാല്‍ താരം ഹൈദരാബാദില്‍ ഇറങ്ങി.

 

അവിടെവച്ചാണ് സിഐഎസ്എഫ് ഉദ്യോഗസ്ഥരുമായി വാക്കുതര്‍ക്കമുണ്ടാവുകയത്. ഇത് പിന്നീട് കയ്യേറ്റത്തില്‍ കലാശിച്ചു. അതേസമയം, സിഐഎസ്എഫ് ഉദ്യോഗസ്ഥരാണ് തന്നെ മര്‍ദിച്ചതെന്നും സിസിടിവി ദൃശ്യങ്ങള്‍ തെളിവായിട്ട് ഉണ്ട് എന്നും താരം പറയുന്നു.

- Advertisement - ads