2025 May 25
Sunday
- Advertisement - ads
മുസ്ലിം ലീഗ് നേതാവും മുൻ മന്ത്രിയുമായ കുട്ടി അഹ്മദ് കുട്ടി അന്തരിച്ചു

മുസ്ലിം ലീഗ് നേതാവും മുൻ മന്ത്രിയുമായ കുട്ടി അഹ്മദ് കുട്ടി അന്തരിച്ചു

  • സ്വന്തം ലേഖകൻ
  • 11-08-2024

മുസ്ലിംലീഗ് നേതാവും മുൻ മന്ത്രിയുമായ കുട്ടി അഹമ്മദ് കുട്ടി അന്തരിച്ചു 

 

മലപ്പുറം: മുന്‍മന്ത്രിയും മുസ്ലീം ലീഗ് നേതാവുമായിരുന്ന കുട്ടി അഹമ്മദ് കുട്ടി അന്തരിച്ചു. 71 വയസ്സായിരുന്നു.

 

താനൂരിലെ സ്വന്തം വീട്ടില്‍ വച്ചായിരുന്നു അന്ത്യം. 2004 ലെ ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ തദ്ദേശവകുപ്പ് മന്ത്രിയായിരുന്നു ഇദ്ദേഹം.

 

1992 ൽ ണടന്ന ഉപതെരഞ്ഞെടുപ്പില്‍ താനൂരില്‍ നിന്നും 1996 ലും 2001ലും തിരൂരങ്ങാടിയില്‍ നിന്നുമാണ് കുട്ടി അഹമ്മദ് കുട്ടി എംഎല്‍എ ആയത്. മുസ്‌ലിം ലീഗ് താനൂർ മണ്ഡലം പ്രസിഡന്റ്, എസ്ടിയു മലപ്പുറം ജില്ലാ പ്രസിഡന്റ്, തിരൂർ എംഎസ്‌എം പോളിടെക്‌നിക് ഗവേർണിങ് ബോഡി ചെയർമാൻ തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്.

 

കെ സെയ്താലിക്കുട്ടി മാസ്റ്ററുടെ മകനായി 1953 ജനുവരി 15 ന് മലപ്പുറത്ത് ജനിച്ചു. ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കുംവേണ്ടി പ്രവര്‍ത്തിച്ചതിനുള്ള അംഗീകാരമായി വരം പുരസ്‌കാരം ലഭിച്ചിട്ടുണ്ട്

- Advertisement - ads