2025 May 25
Sunday
- Advertisement - ads
തിരൂർ പൊന്നാനി പുഴയിൽ കാണാതായ പത്ര ഏജന്റിന്റെ മൃതദേഹം ലഭിച്ചു

തിരൂർ പൊന്നാനി പുഴയിൽ കാണാതായ പത്ര ഏജന്റിന്റെ മൃതദേഹം ലഭിച്ചു

  • റാഫി തിരൂർ
  • 29-05-2024

തിരൂർ പൊന്നാനി പുഴയിൽ ഇന്നലെ പുലർച്ചെ മൂന്നരയ്ക്ക് കാണാതായ പത്ര ഏജന്റ് ഗണേശൻ എന്ന ശ്രീധരന്റെ മൃതദേഹം മാങ്ങാട്ടിരി ഭാഗത്തിന്റെ സമീപത്തു നിന്നും കണ്ടെത്തി. ഇന്നലെ രാവിലെ മുതൽ രാത്രി 7 മണി വരെ ഫയർഫോഴ്സും സന്നദ്ധ സേവകരും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്ന് പുലർച്ചെ ആറുമണിയോടുകൂടി താനൂരിൽ നിന്നുള്ള ടിഡിആർഎഫ് ടീമും തിരച്ചിന് ഇറങ്ങിയിരുന്നു. ടിഡിആർഎസ് ടീമുകൾ തെരച്ചിൽ നടത്തുന്നതിനിടയിലാണ് നാട്ടുകാരായ ചിലർ മൃതദേഹം അവിടെ കണ്ടത്. ഉടനെ ടി ഡി ആർ എഫിനെ വിവരമറിയിക്കുകയും ടിഡിആർഎഫും ഫയർഫോഴ്സും ചേർന്ന് മൃതദേഹം എടുക്കുകയും തിരൂർ ജില്ലാ ആശുപത്രിയിലെ മോർച്ചറിയിൽ കൊണ്ടുവരികയും ചെയ്തു. തിരൂരിൽ ഏറ്റവും സീനിയറായ പത്ര ഏജന്റ് ആണ് ഗണേഷ് എന്ന ശ്രീധരൻ . പച്ചാട്ടിരി സ്വദേശിയാണ് ഇദ്ദേഹം. തിരൂർ പൊന്നാനി പുഴയിൽ എടരിക്കടവ് ഭാഗത്തുനിന്നും പുഴയിൽ കാണാതായ പത്ര ഏജന്റ സ്ത്രീധരന്റെ മൃതദേഹം മാങ്ങാട്ടി ഭാഗത്ത് നിന്നും ലഭിച്ചു. സലാം മഞ്ജുടി, ഷെഫീഖ് തിരൂര്, ഷെഫീഖ് ബാബു താനൂര്, ഉഷ തിരൂര്, കബീർ താനൂര്, ആഷിക് താനൂര്, ആബിദ് റഹ്മാൻ ഇരിങ്ങാവൂര്, എന്നിവരാണ് ടി.ആർഎഫ് പ്രവർത്തകരായിരുന്നത്.

- Advertisement - ads